ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തീവ്രവാദവും,തിരിച്ചടിയും

"മുരളിയേട്ടാ, ഒരു മഹായുദ്ധം ഉണ്ടാകുമോ?" രാജേഷ് ആശങ്കയോടെ ചോദിച്ചു. "മഹായുദ്ധങ്ങളുടെ കാലമൊക്കെ കഴിഞ്ഞു പോയി രാജേഷേ... ഇത് സാമ്പത്തിക ഉപരോധങ്ങളുടെ കാലമാണ്. ഇക്കണോമിക് ഐസൊലേഷൻ വഴിയാണ് ശത്രുരാജ്യങ്ങളെ വരുതിക്ക് നിറുത്തുന്നത്. എന്നാൽ, റീട്ടാലിയേഷൻ നടത്താതിരുന്നാൽ ഭീരുത്വമായി വിലയിരുത്തപ്പെടും. അത് കൂടുതൽ തീവ്രവാദ ആക്രമണങ്ങൾക്ക് പ്രോത്സാഹനമായി മാറുകയും ചെയ്യും.." മുരളീധരൻ പറഞ്ഞു. "എയർഫോഴ്സ് നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്നു ബോംബിട്ടത് പ്രശ്നമാവില്ലേ? സമ്പദ്‌ഘടന തകരുമോ?" "ഇതൊക്കെ അമേരിക്കയും ഇസ്രായേലുമൊക്കെ സ്ഥിരം ചെയ്തു കൊണ്ടിരുന്നതല്ലേ? എന്നിട്ട് അവർ തകരുന്നതിനു പകരം വളരുകയാണല്ലോ ചെയ്തത്?" "അതു ശരിയാണല്ലോ?" രാജേഷിന്റെ കണ്ണുകൾ വിടർന്നു. "നാഷണൽ സെക്യൂരിറ്റിക്ക് കോട്ടം വരുത്താൻ നിന്നു കൊടുത്ത ഒരു രാജ്യവും വളർന്നിട്ടില്ല. സാമ്പത്തിക ശക്തികളെല്ലാം തന്നെ സൈനീക ശക്തി കൂടിയാണ്. അല്ലെങ്കിൽ ഏതെങ്കിലും ശാക്തിക ചേരിയുടെ ഭാഗമായിരിക്കും.ആക്രമണങ്ങൾക്ക് വിധേയമാകുന്ന രാജ്യം എത്ര സാമ്പത്തിക ശക്തി നേടിയാലും ദുർബ്ബലമായി മാത്രമെ പരിഗണിക്ക

ശരിയാ ഫണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാമോ?

മികച്ച മ്യൂച്ച്വൽ ഫണ്ടുകൾ 2019

ഊര്‍ജിത് പട്ടേല്‍ സ്ഥാനം ത്യജിക്കുമ്പോള്‍..

ഊർജിത് പട്ടേല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജി വെച്ചത് പ്രതീക്ഷിച്ചിരുന്ന വാര്ത്ത തന്നെയായിരുന്നു.കഴിഞ്ഞ മാസങ്ങളില്‍, റിസര്‍വ്‌ ബാങ്കും ഗവണ്മെന്റും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം തന്നെയായിരിക്കാം അതിന്റെ പിന്നില്‍ എന്നാണു കരുതുന്നത്. എന്നാൽ ‍, തർക്ക വിഷയങ്ങള്‍ ഒരു സമവായം ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. പുതിയ റിസര്‍വ് ബാങ്ക് ഗവര്ണറായി ശക്തികാന്ത ദാസ് വരുമ്പോള്,‍ ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യന്‍ ധനകാര്യ മേഖല ഉറ്റുനോക്കുമെന്നത് തീര്‍ച്ചയാണ്. റിസർ‍വ്‌ ബാങ്ക ിന്റെ കരുതല്‍ ധനം കൂടുതലാണെന്നും, അതിന്റെ മൂന്നിലൊന്നു ഗവണ്മെന്റിനു കൈമാറണമെന്നും ഉള്ള വാദമാണ് മുഖ്യ തർ‍ക്ക വിഷയം. ഫിനാന്‍സ് മിനിസ്റ്ററും, RBI ബോര്ഡിലെ ഗവണ്മെന്റ് നോമിനികളും അതില്‍ ഉറച്ചു നിന്നപ്പോള്‍, RBI ഗവർണറും ഡെപ്യുട്ടി ഗവർ‍ണർമാരും എതിർ‍ക്കുകയാണ് ഉണ്ടായത്. ബാങ്കിംഗ് മേഖലയില്‍ പെരുകുന്ന നിഷ്ക്രീയ ആസ്തികളെ (NPA) നിയന്ത്രിക്കാന്‍ കൊണ്ടുവന്ന Prompt Corrective Action Framework ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ Lending- ന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന ഗവണ്മെന്റ് വാദവും തർ‍ക്ക വിഷയമായി. ലോകവ്യാപകമായി പിന്തുടരുന്ന

മാർക്കറ്റിൽ സംഭവിക്കുന്നതെന്ത്?

2018 തുടക്കം മുതൽ വളരെ വലിയ ചാഞ്ചാട്ടമാണ് ഇന്ത്യൻ ഓഹരികളിൽ ഉണ്ടായത്.ഏപ്രിൽ മാസത്തിൽ ഐ. ടി സെക്ടറിലുണ്ടായ കുതിപ്പ് തുടർന്ന് നിഫ്റ്റിക്കും ഉത്തേജനം പകർന്നു.ചരിത്രത്തിലെ ഏറ്റവും ഉയർന്ന പി.ഇ നിലവാരത്തിൽ ആണെങ്കിലും നിഫ്റ്റി പഴയ റെസിസ്റ്റൻസ് ആയ 11100 മറി കടന്നു.ജൂലൈ മാസത്തില്‍, മുൻ നിര ഓഹരികൾക്കു പുതുജീവൻ ലഭ്യമായി. എ ന്നാൽ,പല നിക്ഷേപകർക്കും ഇതിന്റെ ഗുണം നേടാന്‍ സാധിച്ചിട്ടില്ല. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചിരുന്ന മിഡ്ക്യാപ് ഓഹരികൾ ഇപ്പോഴും ഇടിഞ്ഞ് നില കൊള്ളുന്നതാണ് കാരണം. ഈ ജനുവരിയിൽ ഇടിയാൻ ആരംഭിച്ച മിഡ്ക്യാപ് സൂചിക ഏപ്രിൽ മാസത്തിൽ പത്തു ശതമാനം തിരിച്ചു കയറിയിരുന്നു. എന്നാൽ, മെയ്-ജൂണ് മാസങ്ങളിൽ വീണ്ടും ഒരു കറക്ഷൻ കൂടി അഭിമുഖീകരിക്കേണ്ടി വന്നു.എന്നാൽ,17800 നിലവാരത്തിൽ ഒരു മുഖ്യ സപ്പോര്‍ട്ട് ഉണ്ടാകുകയും കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരിച്ചു വരവ് പ്രകടമാക്കുകയും ചെയ്തു. എന്നാൽ,സ്മാൾ ക്യാപ് ഓഹരികളിൽ ഇപ്പോഴും വില്പന സമ്മർദ്ദം നില നിൽക്കുന്നു.   റെഗുലേറ്ററി നിബന്ധനകൾ കർക്കശമായതും,മ്യുച്വൽ ഫണ്ടുകളിലെ സ്‌കീം കാറ്റഗറൈസേഷനും ചെറുകിട ഓഹരികളിൽ നിന്ന് പ്രമുഖ  ഓഹരികളിലേക്കു ഇന്സ്ടിട്യൂഷണൽ നിക്ഷേപകരു

വീണ്ടു വിചാരമില്ലാതെ എടുത്തു ചാടുന്നവർ

ഫോൺ തുടരെ ബെല്ലടിക്കുന്നതു കേട്ടാണ് മുരളീധരൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. "ഹലോ,ഇത് ഞാനാ തോമാച്ചൻ.." "എന്താ തോമാച്ചാ..?" "അതേയ്.. ഞാൻ കുറച്ച് കാശ് ഒരു സ്ഥാപനത്തിൽ ഇട്ടിട്ടുണ്ട് അത് എടുക്കാൻ വേണ്ടിയാ.ഉപദേശം വേണം." "ഏതാ സ്ഥാപനം?ബാങ്ക് ആണോ?" "അല്ല..കുറെ നാൾ മുമ്പ്, ഷുവർ ഷോട്ട് മൾട്ടിബാഗ്ഗർ എന്നൊരു എസ്.എം.എസ് വന്നു.ബന്ധപ്പെട്ടപ്പോൾ,വലിയ പുലികൾ ആണ്.മധ്യ പ്രദേശിൽ എവിടെയോ ആണ്.." "എന്നിട്ട്? ഷുവർ ഷോട്ട് കിട്ടിയോ?" "ഇല്ല..അവർ ട്രേഡ് ചെയ്ത് തരുമെന്ന് പറഞ്ഞു..ഫ്യുച്ചറിലും ഓപ്‌ഷനിലുമൊക്കെ ഡെയിലി പതിനായിരം ലാഭം കിട്ടുമെന്ന് പറഞ്ഞു.ബിറ്റ് കോയിൻ വരെയുണ്ട്.ബ്ലോക് ചെയ്ൻ ടെക്‌നോളജി എന്ന് കേട്ടിട്ടില്ലേ?" "ഉവ്വ്..എന്നിട്ടു ഡെയിലി പതിനായിരം വെച്ച് കിട്ടുന്നുണ്ടോ?" "ഇല്ല.ഇപ്പോൾ,വിളിച്ചിട്ടു ഒരു വിവരവുമില്ല .." "സാരമില്ല,ശല്യം തീർന്നല്ലോ..: "ഹല്ലാ,എന്റെ പത്തു ലക്ഷം അവിടെ പോയി.." "ആഹാ,കാശും കൊടുത്തോ?ചുമ്മാതെ എടുത്തങ്ങു കൊടുക്കുവാണോ ? സ്ഥാപനം ഏതാണെന്നും,റിസർവ് ബാങ്ക്,സെബി,ഐ ആർ ഡി എ

തട്ടിപ്പുകളിൽ നിന്ന് മലയാളിയെ ആര് രക്ഷിക്കും?

                 സാക്ഷരതയുടെ കാര്യത്തിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻ നിരയിലാണ് മലയാളികൾ. എന്നിട്ടും,ഏറ്റവുമധികം തട്ടിപ്പുകൾക്ക് ഇരയാട്ടുള്ളത് മലയാളികൾ തന്നെയാണ്.ഗ്യാരണ്ടീട് ആയ നിക്ഷേപങ്ങൾ മാത്രമേ നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുള്ളൂ.ഫിക്സഡ് ഡിപ്പോസിറ്റ്,ചിട്ടി എന്നിവ തഴച്ചു വളർന്നത് അതുകൊണ്ടാണ്. നിക്ഷേപിച്ചയുടൻ തന്നെ 'ഡബിൾ' പ്രതീക്ഷിക്കുന്ന പ്രവണതയാണ് പല തട്ടിപ്പുകൾക്കും വളവും വെള്ളവുമേകിയത്.         ആട്,തേക്ക്.മാഞ്ചിയം സ്കീമിലൂടെ പണം നഷ്ടപ്പെട്ട നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്.ഇരട്ടി നേട്ടം ഗ്യാരണ്ടി നൽകിയാണ് അവർ പണം പിരിച്ചെടുത്തത്.റിസ്ക് ഉള്ള ഒരു ബിസിനസ്സിനും,ഗ്യാരണ്ടി പറയാൻ പാടില്ലെന്ന ഗവൺമെന്റ് നിബന്ധനയെ കാറ്റിൽ പരാതിക്കൊണ്ടായിരുന്നു പരസ്യ കോലാഹലങ്ങൾ.ആട് കിടന്നിടത്ത്,പൂട പോലുമില്ലെന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.ലോട്ടറി നിക്ഷേപം വഴി ഇരട്ടി ലാഭം ഗ്യാരണ്ടിയായി നൽകുമെന്നു ടെലിവിഷനിലൂടെയും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ച ലിസ് ദീപസ്തംഭം,ജ്യോതിസ് സ്കീമുകളും വമ്പൻ തട്ടിപ്പുകളായി കലാശിച്ചു.രണ്ടു വര്ഷം കൊണ്ട് ഡബിൾ എന്ന വാഗ്ദാനവുമായി കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ ന