നോട്ട് പിന്‍വലിക്കല്‍ തീരുമാനം തെറ്റായിരുന്നുവോ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യത്തിനു അല്ല എന്നാണ് എന്റെ നിരീക്ഷണം.മൊറാര്‍ജി ദേശായിയുടെ കാലത്തിനു ശേഷം,ഇപ്പോഴാണല്ലോ വലിയ ഡിനോമിനേഷന് പിന്‍വലിക്കുന്നത്.സമ്പദ്ഘടനയില്‍ വല്ലപ്പോഴും ഒരു ശുദ്ധീകരണ പ്രക്രീയ (Clean up process) നല്ലതാണ്. രാജ്യത്തെ ഇടപാടുകളില്‍ 68 % ഇടപാടുകള്‍ നോട്ടുകള്‍ വഴിയാണെന്ന് സി.എല്‍.എസ്.എ. എന്ന റിസര്‍ച്ച് ഏജന്‍സിയുടെ പഠനം വന്നിട്ടുണ്ട്. ഇത്തരം പണം ഇടപാടുകളില്‍ വലിയൊരു ശതമാനം ടാക്സിന് പുറത്താണ്.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പാതി തുക മാത്രമേ കണക്കില്‍ കാണിക്കപ്പെടുന്നുള്ളൂ.അധികമായി നല്കപ്പെടുന്ന തുക മറ്റൊരു വസ്തു കച്ചവടത്തിലേക്കോ,നിയമ വിധേയമല്ലാത്ത 'ബ്ലേഡ് പലിശ' വ്യാപാരത്തിലേക്കോ,കള്ള പണം വെളുപ്പിക്കാനുള്ള സംരംഭങ്ങളിലേക്കോ (Money Laundering) ഒക്കെ വക മാറ്റപ്പെടുകയായിരുന്നു.തീവ്രവാദ ഗ്രൂപ്പുകളുടെയും മാഫിയയുടെയും പ്രവര്‍ത്തനം മൂലം കള്ള നോട് ടുകള്‍(Fake currency) സര്‍വ്വ സാ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa