ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സൃഷ്ടിക്കാം സമ്പത്ത് മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. " ഞാൻ കുറച്ചു വൈകിയോ?" " സാരമില്ല മുംതാസ്...ക്ഷമിച്ചിരിക്കുന്നു.." ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. "   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു.." ഡോ: കൊച്ചുറാണി പറഞ്ഞു.    നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.    പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് : " നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?" പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്. " ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പ്ലാനിൽ മൂന്ന് മാസം കൂടുമ്പോ

ഓഹരിവിപണിയിലെ സാമാന്യ ബോധം

ഓഹരി നിക്ഷേപത്തെക്കുറിച്ച് അവ്യക്തതയും ആശങ്കയും  അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ,അരുൺ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു.അച്ഛനോട്  ഇക്കാര്യം പറഞ്ഞപ്പോൾ,അദ്ദേഹം പറഞ്ഞത് തന്റെ സുഹൃത്തിന്റെ അനുജനായ മുരളീധരനെ പോയി കാണാൻ ആണ്.          ഉച്ച കഴിഞ്ഞ് അരുൺ ചെല്ലുമ്പോൾ,മുരളീധരൻ ഓൺലൈൻ ടെര്മിനലിന് മുൻപിലാണ്. " ട്രേഡിങ്ങിൻറെ  തിരക്കിലാണോ, മുരളിയേട്ടാ?" " നീ ഇരിക്ക്...ഊണ് കഴിച്ചോ?" " കഴിച്ചു..പക്ഷെ,ഒന്നും ഇറങ്ങുന്നില്ല..." " അതെന്തു പറ്റി ?" " ഷെയർ മാർകെറ്റ് ആകെ താഴോട്ടാണല്ലോ.. .ലാഭമൊന്നുമില്ല.നഷ്ടം കുറേയുണ്ട് താനും.." " എതൊക്കെ കിടപ്പുണ്ട്?"  " സുസ്ലോൺ ,യൂനിറ്റെക്,ജേപീ അസ്സോസിയെട്സ്,ദേനാ ബാങ്ക്,ആർകോം, ഗുജ് എൻ.ആർ .ഈ.കോക്ക്, വിസാഗർ പൊളിറ്റെക്സ്  അങ്ങനെ കുറെയെണ്ണം ഉണ്ട്..." അരുൺ നിരാശയോടെ പറഞ്ഞു. " വെറുത്തു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.ഈ ഷെയറൊക്കെ നീ എങ്ങനെ കൃത്യമായി  തപ്പിയെടുത്തെടാ മോനെ ..?." മുരളീധരൻ താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.പിന്നെ ടെർമിനലിലേക്ക്  നോക്കി: " ഇന്നത്തെ അങ്കം കഴിഞ്ഞു.സെൻസ

ബജറ്റ് 2016 -17 : നിക്ഷേപകർക്ക് ഗുണകരമോ?

       ഓരോ ബജറ്റും വരുമ്പോൾ നിരവധി  നിക്ഷേപകർ  ഉറ്റുനോക്കുന്നത്, എന്ത് മാന്ത്രിക വിദ്യയാണ് ഇത് കൊണ്ട് വരുന്നതെന്നാണ്.എന്നാൽ,കമ്പനികളുടെ സ്ഥിര ലാഭം ഉണ്ടാക്കാനുള്ള കഴിവാണ് ഓഹരി വിപണിയിൽ ഏറ്റവും പ്രധാനം.അതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ഓരോ ബജറ്റും ചെയ്യേണ്ടത്.ഇത്തവണത്തെ ബജറ്റ്  പ്രയോഗികമായ കുറെയധികം നിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.         ഇക്കഴിഞ്ഞ  സാമ്പത്തിക സർവ്വേ സൂചിപ്പിച്ച പോലെ തന്നെ,കാര്ഷിക മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും  മെച്ചപ്പെടുത്താനുള്ള രൂപ രേഖ ഇത്തവണത്തെ ബജറ്റിലുണ്ട്.2018 മെയ്‌ മാസത്തോടെ ഗ്രാമങ്ങളിൽ നൂറു ശതമാനം വൈദ്യുതി ലക്ഷ്യമിടുന്നതും റോഡ്‌ വികസനത്തിന്‌ ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നതും സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.ബജറ്റ് കമ്മി മൂന്നര ശതമാനത്തിൽ ഒതുക്കിനിറുത്താനുള്ള  ശ്രമം ആശാവഹമാണ്‌....ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓയിൽ വില കുറഞ്ഞു നില്ക്കുന്നതും പണപെരുപ്പം നിയന്ത്രിക്കാനായതും വിദേശ വ്യാപാര കമ്മി കുറഞ്ഞു നില്ക്കുന്നതും കൂടി പരിഗണിക്കുമ്പോൾ,ഇത് വീണ്ടും പലിശനിരക്കുകൾ കുറയുന്നതിലേക്കാകും നയിക്കുക.ഇത്,കമ്പനികളുടെ പലിശ ഭാരം കുറയ്ക്കാനും ലാഭമാക്കി മാറ്റാനും സഹാ

വിപണിയിലെ വിജയവും തുറന്ന മനോഭാവവും

            ഒൻപതു വർഷങ്ങൾക്ക് മുൻപാണ്, മത്തായി ചേട്ടനെ പരിചയപ്പെടു ന്നത് . കഷണ്ടി കയറിയ ശിരസ്സും നരച്ച താടിയും നിറഞ്ഞ ചിരിയും.രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് മൂന്നര വരെ ഷെയർ ട്രേഡിംഗ്  ടെര്മിനലിന് മുന്നില് ഒറ്റയിരിപ്പാണ്.ഓഹരിവില കയറുമ്പോൾ അതിയായ ആവേശവും ഇറങ്ങുമ്പോൾ കടുത്ത നിരാശയും.ഇതിനിട യിൽ,ഉച്ചയ്ക്ക് അഞ്ചു മിനിറ്റ് കൊണ്ട് പോതിച്ചൊറു് കഴിച്ചു കഴിയും.വ്യാപാര ദിനങ്ങളിൽ,അവധി എന്നത് സ്വപ്നത്തിൽ പോലുമില്ല.മറ്റൊരാളുടെയും ഉപദേശം സ്വീകരിക്കാറില്ല.പ്രത്യേകിച്ച്  ഒരു തയ്യാറെടുപ്പുമില്ല താനും. മിക്ക ദിവസവും നഷ്ടത്തിലാണ് കലാശിക്കുക.   "നിറുത്തിക്കൂടെ?" ഭാര്യയും മകനുമടക്കം പലരും ചോദിച്ചു. " ഈ പരിപാടി ശരിയല്ല.ചെകുത്താന്റെ മേഖലയാണ്...ആരും  ചെയ്യരുത്.ഞാൻ പെട്ടുപോയതാ.എന്ത് ചെയ്യാനാ..ഇപ്പൊ ടെർമിനൽ കണ്ടാലെ ഉറക്കം വരികയുള്ളൂ...." അത് ശരി;അത്ര സൗന്ദര്യമാണോ ടെര്മിനലിന്?         ജീവിതത്തിൽ,മത്തായി ചേട്ടൻ നല്ലൊരു കച്ചവടക്കാരനായിരുന്നു.പക്ഷെ,വിപണി അദ്ദേഹത്തിന് ഒരു നിക്ഷേപ മാർഗമായിരുന്നില്ല.വെറുമൊരു നേരമ്പോക്ക്.ചീട്ടുകളി പോലെ,വയസ്സ് കാലത്ത്,സമയം തള്ളി നീക്കാൻ ഒരു ഉപാധി. "കിട്ടിയ

രാകേഷ് ജുൻജുൻവാല:ഇന്ത്യയുടെ വാറൻ ബഫറ്റ്

                ഓഹരി നിക്ഷേപം  എന്നത് നഷ്ടകച്ചവടം ആണെന്ന് കരുതുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്.ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലരെയും ഭയപ്പെടുത്താറുണ്ട്.എന്നാൽ,ശാസ്ത്രീയ നിക്ഷേപ മാർഗങ്ങളിലൂടെ,വിപണിയിൽ നിന്നും  ലാഭം നേടാൻ കഴിയുമെന്നു കാട്ടി തന്നവരിൽ  പ്രധാനിയാണ്‌ രാകേഷ് ജുൻജുൻവാല.ആറായിരം  രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ നിക്ഷേപത്തിന്റെ മൂല്യം ഇന്ന് പന്ത്രണ്ടായിരം കോടിയിൽ ഏറെ രൂപയാണ്.അതിദ്രുതം വളരുന്ന കമ്പനികളുടെ ശരിയായ മൂല്യം കണ്ടെത്തി നിക്ഷേപിക്കുന്ന 'വാല്യൂ ഇൻവെസ്റ്റിങ്ങ്' ആണ് അദ്ദേഹത്തിന്റെ രീതി.ഫോർബ്സ് ലിസ്റ്റ് പ്രകാരം,ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ അദ്ദേഹത്തിന് അന്പത്തിയാറാം  സ്ഥാനം ആണ്.         'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും  ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം  കമ്പനികളാ

നിങ്ങൾക്കുണ്ടോ പ്രതിമാസ ഓഹരിഫണ്ട് നിക്ഷേപം?

          നമ്മുടെ മുന്പിലുള്ള അവസരങ്ങൾ കാണാതെ പോകുന്നതാണ് പലര്ക്കും വിപണിയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാത്തതിന് കാരണം.ഉദാഹരണത്തിന്, പ്രതി മാസ തുകയായി പതിനായിരം രൂപ വെച്ച്  മികച്ച ഇക്വിടി ഫണ്ടുകളിൽ കഴിഞ്ഞ പത്തു വര്ഷമായി  മുടങ്ങാതെ ചെയ്തിരുന്നെങ്കിൽ, ഇത് വരെയുള്ള മൊത്തം അടവ് പന്ത്രണ്ടു ലക്ഷം വരും.വിവിധ ഫണ്ടുകളിൽ ഇതുവരെയുള്ള  നേട്ടം എന്താകു മായിരുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ ?.              യു ടി ഐയുടെ  ട്രാൻസ്പോര്ട്ടെഷൻ ആൻഡ് ലോജിസ്ടിക്സ് ഫണ്ടിൽ കഴിഞ്ഞ പത്തുവർഷമായി പ്രതിമാസം പതിനായിരം രൂപ വെച്ച് സിസ്ടമാറ്റിക് ഇൻവെസ്റ്റ്മെന്റ്  പ്ലാൻ വഴി അടച്ചിരുന്നെങ്കിൽ അത് ഇപ്പോൾ നാല്പത്തി അഞ്ചു ലക്ഷത്തി എഴുപത്തിയാറായിരത്തി മുന്നൂറ്റിയൊന്നു രൂപ (45.76 Lakh+) ആയിട്ടുണ്ട്. യു ടി ഐയുടെ  തന്നെ എം.എൻ .സി ഫണ്ടിലാകട്ടെ,മൂല്യം മുപ്പത്തിയാറ് ലക്ഷത്തി നാല്പതിനായിരത്തി ഒരു നൂറ്റി അറുപത്തിനാല് രൂപ  (36.40 Lakh+) വരും. ഐ.സി.ഐ.സി.ഐ.വാല്യൂ ഡിസ്കവറി ഫണ്ടിൽ നടന്ന പ്രതിമാസ നിക്ഷേപം മുപ്പത്തിയാറ് ലക്ഷത്തി എഴുപതിമൂവായിരത്തി ഇരുനൂറ്റി അൻപതിമൂന്ന് രൂപാ (36.73 lakh+) ആയിട്ടുണ്ട്.               സുന്ദരം സെലക്ട്‌ മി

കാളയും കരടിയും: ഒരു മിനിക്കഥ

        ആകാശത്തിനു കീഴെ,ഭൂമിയിൽ ഒരു വനം ഉണ്ടായിരുന്നു.കൊടും വനം.അവിടെ എല്ലാ വന്യ ജീവികളും വിഹരിച്ചു പോന്നു.കാടിന് വെളിയിൽ,പുൽമേട്  ഉണ്ടായിരുന്നു.കാളകൾ അവിടെ വന്നു പുല്ലു തിന്നുമായിരുന്നു.കാട്ടിലുണ്ടായിരുന്ന സിംഹങ്ങളും കടുവയുമൊക്കെ പുൽമേടുകളെ അവഗണിച്ചു പോന്നു.പുൽമേട്‌ കാടിനോളം സുഖകരമല്ലെന്ന് അവ വിശ്വസിച്ചു. പാടില്ലെന്ന് കാളകളെ വിലക്കാൻ കാട്ടിലെ ജീവികൾക്കൊക്കെ ഉത്സാഹമായിരുന്നു.എന്നിട്ടും,കാളകൾ അവിടെ വിഹരിച്ചു.             കരടികൾ  ഇടയ്ക്കൊക്കെ വന്നു പുല്ലു ചവിട്ടി മെതിച്ചു.കൊടും വേനലിൽ പുല്മേട്‌ കരിഞ്ഞുണങ്ങി.പാവം കാളകൾ മെലിഞ്ഞുണങ്ങി.പുല്ലുകൾ വീണ്ടും കിളിര്ക്കുന്നത് കാത്ത്,അവ കാത്തിരുന്നു.പട്ടിണി കിടന്ന് ചില കാളകളൊക്കെ ചത്ത്‌ പോയി.           വീണ്ടും പുല്ലു കിളിർത്തു .കാടിനോളം വളര്ന്നു.അവിടെ, കാളകൾ വിഹരിക്കുന്നു.കരടികൾ ആവുന്നതൊക്കെ ചെയ്തു.പക്ഷെ പുല്മേട്‌ ഒത്തിരി വളര്ന്നിരിക്കുന്ന്നു.പഴയപോലെ നാശം വിതയ്ക്കാൻ കരടികൾക്ക്  കഴിയുന്നില്ല.എങ്കിലും,എല്ലാ ദിവസവും അവ പുൽമേട്ടിൽ വരും.ഒരു ശ്രമം നടത്തും.കാളകളെ   പേടിപ്പിക്കാൻ ശബ്ധങ്ങൾ പുറപ്പെടുവിക്കും.         എങ്കിലും, കാളകൾ  ഇപ്പോൾ ത