പെട്ടെന്ന് പണം ഇരട്ടിപ്പിക്കാമെന്നു കരുതി വിപണിയെ സമീപിക്കുന്നവരുടെ ശ്രദ്ധ ആദ്യം പതിയുന്നത് ഡേ ട്രേഡിങ് അഥവാ ദിവസ വ്യാപാരത്തിലാണ്.കുറഞ്ഞ മൂലധനം ഉപയോഗിച്ചു് കൂടുതൽ തുകയുടെ വ്യാപാരം ചെയ്യാമെന്നതാണ് ആകർഷക ഘടകം.പല ബ്രോക്കിങ് കമ്പനികളും മാർജിൻ തുകയുടെ പത്തു മടങ്ങു വരെയുള്ള തുകയ്ക്കു ഓഹരികളിൽ ഡേ ട്രേഡിങ് നടത്താൻ സൗകര്യം ചെയ്യുന്നുണ്ട്.കൂടുതൽ നേട്ടം ഉണ്ടാക്കാം എന്ന പോലെ നഷ്ടത്തിനും ഇതു വഴി വെയ്ക്കുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ,ഇരുതല വാൾ പോലെയാണ് ഡേ ട്രേഡിങ്.എന്നാൽ,ചുരുക്കം ആണെങ്കിലും പ്രൊഫഷണലായി വിപണിയിൽ ട്രേഡ് ചെയ്തു നേട്ടം ഉണ്ടാക്കുന്നവരുമുണ്ട്.ഇക്കൂട്ടത്തിൽ പ്രധാനികൾ ഗുജറാത്തികളും മറാത്തികളും ആണ്.ദലാൽ സ്ട്രീറ്റിലെ ട്രേഡർമാരുടെ ഇടയിൽ പല തന്ത്രങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ,പ്രധാനപ്പെട്ട രണ്ടെണ്ണംചുവടെ ചേർക്കുന്നു. 1. പതിനഞ്ചു മിനിറ്റിന്റെ നിയമം ( 15 minute rule ) ............................................................................................... വിപണിയുടെ ആദ്യത്തെ പതിനഞ്ചു മിനിട്ടിൽ ഒരു ഓഹരിയുടെ വിലയിൽ സംഭവിക്കുന്ന വ്യതിയാനം നോക്കി ട്രേഡ് ചെയ്യുന്ന രീതിയാണ് ഇ
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa