ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്:സമ്പത്തിന്റെ ഫോർമുല .

                     ഈ ലോകത്ത്, നാലു തരത്തിൽ പണം ഉപയോഗിക്കുന്ന മനുഷ്യർ ഉണ്ടെന്നാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായ റോബർട്ട് കിയോസാക്കി പറയുന്നത്.ഇതു വിവരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തം ആണ് ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്.ഓരോ വ്യക്തിയുടെയും പണം എവിടെ നിന്ന് വരുന്നു എന്നതു അനുസരിച്ചാണ് ഈ തരം തിരിക്കൽ.സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് ഈ ഫോർമുലയെക്കുറിച്ചുള്ള അവബോധം സുപ്രധാനമാണെന്നാണ് കിയോസാക്കി പറയുന്നത്. ESBI എന്നീ അക്ഷരങ്ങളിൽ ഓരോന്നും ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. E - എന്നത് എംപ്ലോയീ അഥവാ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ.സുരക്ഷിതത്വം ആണ് ഇവരുടെ മുഖമുദ്ര.അനിശ്ചിതത്വം ആഗ്രഹിക്കാത്തവർ ആണ് ഈ വിഭാഗം. S - എന്നത് സ്വന്തമായി തൊഴിൽ ചെയ്യുന്ന ആളുകൾ അഥവാ സെൽഫ് എംപ്ലോയ്‌ഡ്‌ പ്രഫഷണൽ ആണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിലും പ്രയത്നം കുറഞ്ഞാൽ ഇവരുടെ വരുമാനത്തെ ബാധിക്കും. B -സൂചിപ്പിക്കുന്നത് സ്വന്തമായി ബിസിനസ് ഉള്ളവരെ ആണ്.പണം ഉപയോഗിച്ച് റിസ്ക്‌ എടുക്കുന്ന ഇക്കൂട്ട...

ലാഭവും കാലയളവും:ചില കാര്യങ്ങൾ.

                                                   ഏതു കാലയളവ് ഉപയോഗിച്ചാണ് ഓഹരി വിപണിയിൽ ലാഭമെടുക്കേണ്ടതെന്നു പലരും ചോദിക്കാറുണ്ട്.അഭിരുചി അനുസരിച്ചു നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നാണ് എന്റെ നിരീക്ഷണം.           ഒരു ഓഹരി ഒരു ദിവസത്തിലേറെ കൈവശം വെയ്ക്കാൻ ക്ഷമ ഇല്ലാത്തവർ ഡേ ട്രേഡിങ്ങിനെ ആശ്രയിക്കുന്നു.ഒരു ദിവസത്തെ ഉയർന്ന വിലയും താഴ്ന്ന വിലയും തമ്മിലുള്ള വ്യത്യാസം ആണ് ദിവസ വ്യാപാരത്തിലെ അവസരം.പിവട് പോയിന്റ് ഉപയോഗിച്ചും ആവറേജ് വില ഉപയോഗിച്ചും ഉള്ള തന്ത്രങ്ങൾ പ്രചാരത്തിലുണ്ട്.5 മിനിറ്റ്,15 മിനിറ്റു ചാർറ്റുകളുടെ ഗതി നോക്കി ട്രേഡ് ചെയ്യുന്നവർ ഉണ്ട്.എന്നാൽ,സ്ഥിരമായി ലാഭം നേടുന്നവർ പതിനൊന്നു ശതമാനം മാത്രമേ ഉളളൂ എന്നാണ് പൊതുവെയുള്ള കണക്ക്.ലാഭ നഷ്ട സാദ്ധ്യതകൾ തിരിച്ചറിഞ്ഞു,പെട്ടെന്ന് ത...

സാമ്പത്തിക സ്വാതന്ത്ര്യം:പത്തു കാര്യങ്ങൾ

                        ഫിനാൻഷ്യൽ ഫ്രീഡം എന്ന ആശയം പ്രചരിപ്പിക്കാൻ ഏറ്റവും അധികം ശ്രമങ്ങൾ നടത്തിയവരിൽ ഒരാൾ ജാപ്പനീസ് അമേരിക്കൻ ആയ റോബർട്ട് കിയോസാക്കി ആണ്.ആദ്യത്തെ രണ്ടു ബിസിനസുകളുടെ വൻ തകർച്ച അദ്ദേഹത്തെ അപ്രതീക്ഷിതമായി ഈ മേഖലയുടെ പഠനത്തിൽ എത്തിക്കുക ആയിരുന്നു.ഈ വിഷയത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയ റിച്ച്‌ ഡാഡ്, പുവർ ഡാഡ് എന്ന കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാമതെത്തി.തുടർന്ന്,കാഷ്ഫ്‌ളോ ക്വാഡ്രണ്ട്, ഗൈഡ് ടു ഇൻവെസ്റ്റിംഗ് എന്നീ ഗ്രന്ഥങ്ങൾ കൂടി പുറത്തു വന്നു.സാമ്പത്തിക സ്വാതന്ത്ര്യത്തിൽ എത്തുന്നതിനുള്ള മാർഗ രേഖയായി ഇവ കണക്കാക്കപെടുന്നു. ഈ പുസ്തകങ്ങൾ എനിക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ,നിങ്ങൾക്കും അത് ഗുണകരമാകുമെന്നു ഞാൻ കരുതുന്നു. കിയോസാക്കിയുടെ തത്വങ്ങളുടെ സാരാംശം എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ലളിതമായി നടപ്പാക്കാൻ കഴിയും? 1.നിങ്ങളുടെ സാമ്പത്തിക ജ്ഞാനം വർധിപ്പിക്കുക.സാമ്പത്തിക മാസികകൾ,പത്രങ്ങൾ,പുസ്തകങ്ങൾ എന്നിവ വായിക്കുക.സാധാരണക്കാർക്ക് അപ്...

ദലാൽ സ്ട്രീറ്റിലെ ട്രേഡിങ് തന്ത്രങ്ങൾ

     പെട്ടെന്ന് പണം ഇരട്ടിപ്പിക്കാമെന്നു കരുതി വിപണിയെ സമീപിക്കുന്നവരുടെ ശ്രദ്ധ ആദ്യം പതിയുന്നത് ഡേ ട്രേഡിങ് അഥവാ ദിവസ വ്യാപാരത്തിലാണ്.കുറഞ്ഞ മൂലധനം ഉപയോഗിച്ചു്  കൂടുതൽ തുകയുടെ വ്യാപാരം ചെയ്യാമെന്നതാണ് ആകർഷക ഘടകം.പല ബ്രോക്കിങ് കമ്പനികളും മാർജിൻ തുകയുടെ പത്തു മടങ്ങു വരെയുള്ള തുകയ്ക്കു ഓഹരികളിൽ ഡേ ട്രേഡിങ് നടത്താൻ സൗകര്യം ചെയ്യുന്നുണ്ട്.കൂടുതൽ നേട്ടം ഉണ്ടാക്കാം എന്ന പോലെ നഷ്ടത്തിനും ഇതു വഴി വെയ്ക്കുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ,ഇരുതല വാൾ പോലെയാണ് ഡേ ട്രേഡിങ്.എന്നാൽ,ചുരുക്കം ആണെങ്കിലും പ്രൊഫഷണലായി വിപണിയിൽ ട്രേഡ് ചെയ്തു നേട്ടം ഉണ്ടാക്കുന്നവരുമുണ്ട്.ഇക്കൂട്ടത്തിൽ പ്രധാനികൾ ഗുജറാത്തികളും മറാത്തികളും ആണ്.ദലാൽ സ്ട്രീറ്റിലെ  ട്രേഡർമാരുടെ ഇടയിൽ പല  തന്ത്രങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ,പ്രധാനപ്പെട്ട രണ്ടെണ്ണംചുവടെ ചേർക്കുന്നു. 1. പതിനഞ്ചു മിനിറ്റിന്റെ നിയമം ( 15 minute rule ) ...............................................................................................     വിപണിയുടെ ആദ്യത്തെ പതിനഞ്ചു മിനിട്ടിൽ  ഒരു ഓഹരിയുടെ വിലയിൽ സംഭവിക്കുന്ന ...

ഓഹരി വിശകലനം : ഒരു മുഖവുര

             ഓഹരി വിശകലനം നടത്താൻ എന്താണ് ഏറ്റവും നല്ല മാർഗം എന്നതു ആഗോള വിപണിയിലെ ചൂടേറിയ ചർച്ചാ വിഷയം ആണ്.ഫണ്ടമെന്റൽ അനാലിസിസ് ആണ് ഏറ്റവും നല്ലതെന്നു ചിലർ വിശ്വസിക്കുന്നു.മറ്റു ചിലർക്ക്,ടെക്നിക്കൽ അനാലിസിസ് ആണ് താല്പര്യം.സൂപ്പർ മാൻ ആണോ സ്പൈഡർ മാൻ ആണോ ശക്തൻ എന്നു കുട്ടികൾ ശണ്ഠ കൂടുന്ന പോലെ ഈ തർക്കം എക്കാലവും തുടരുന്നു.                             ലാഭം നേടാൻ ഏറ്റവും നല്ലതു കമ്പനികളുടെ വാർഷികമോ ത്രൈമാസികമോ ആയ  കണക്കുകൾ മാത്രം മനസ്സിലാക്കുന്നതാണെന്നു പലരും കരുതാറുണ്ട്.ദീർഘ കാല നിക്ഷേപകരെ സംബന്ധിച്ചു,ഒരു പരിധി വരെ ഇതു ശരിയാണ്.എന്നാൽ,അതോടൊപ്പം തന്നെ ഓഹരിയുടെ വിലനിലവാരം കൂടി വിശകലനം ചെയ്യുന്നതാണ് കുറച്ചു കൂടി നല്ലതു എന്നാണ് എന്റെ അനുഭവം.                            ശക്തമായ സാമ്പത്തിക ശേഷിയുള്ള കമ്പനികൾ പോലും വിപണിയിൽ പലപ്പോഴും 'അനങ്ങാപ്പാറ'കളായി നിൽക്കുന്നത് കാണാം.വിപണി ഒന്നാകെ ഇറങ്ങുമ്പോൾ,ഈ ഓഹരികൾ മൂക്കും ക...

ഓഹരിയുടെ സ്വഭാവം

                        മനുഷ്യരെ പോലെ തന്നെയാണ് ഓഹരികളും. ചൂടന്മാരുണ്ട്.തണുപ്പന്മാരുണ്ട്.പരോപകാരികളുമുണ്ട്. ഓഹരിയുടെ സ്വഭാവം (Nature of the stock) തിരിച്ചറിയാൻ കഴിയുന്നതാണ് നിക്ഷേപകന്റെ വിജയം.എന്നാൽ,അതു ട്രേഡിങ് ടെർമിനലിൽ നിന്നോ വാർത്തകളിൽ നിന്നോ മാത്രമായി മനസ്സിലാക്കാൻ കഴിയില്ല താനും.         ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാനുള്ള എളുപ്പ വഴി  അതിന്റെ ഇന്നോളം ഉള്ള യാത്രയുടെ ഗതി മനസ്സിലാക്കുകയാണ്.വിപണി കയറുമ്പോൾ അതിനേക്കാൾ  വേഗം കയറുന്ന ഓഹരികളെയാണ് ഞാൻ ചൂടന്മാർ  എന്നു വിളിക്കുന്നത്.സാങ്കേതികമായി, ഉയർന്ന ബീറ്റാ ഉള്ള ഓഹരികൾ എന്നു പറയും.ഒരു ഓഹരിയുടെ വിലയിൽ   സൂചികയുടെ ചാഞ്ചാട്ടത്തിനൊത്തു ഉണ്ടാകുന്ന മാറ്റത്തെയാണ് ബീറ്റാ സൂചിപ്പിക്കുന്നത്.ബീറ്റാ  ഒന്നിൽ കൂടുതൽ ഉള്ള ഓഹരികളിൽ ചാഞ്ചാട്ടം കൂടുതൽ ആയിരിക്കും.വിപണി ഇറങ്ങുമ്പോൾ,ഇവ വളരെ വേഗത്തിൽ ഇറങ്ങുന്നതായി കാണാം.പല കൺസ്ട്രക്ഷൻ കമ്പനികളുടെയും ബീറ്റാ കൂടുതൽ ആണ്.1.3 ബീറ്റാ ഉള്ള ഒരു ഓഹരി...

വിപണിയുടെ പൊതു വികാരം

                രണ്ടായിരത്തി ആറിലാണ്.ടെക് മഹീന്ദ്രയുടെ ഓഹരി ലിസ്റ് ചെയ്ത ദിവസം.ഞാനും സഹപ്രവർത്തകനായ ഡീലറും കൂടി ടെർമിനലിന് മുൻപിൽ കണ്ണും നട്ടിരിക്കുകയാണ്. 365 നു പബ്ലിക് ഓഫർ നടത്തിയ ഓഹരി 560 രൂപയിലേക്കു കുതിക്കുന്നു.ലിസ്റ്റിംഗ് ദിനം തന്നെ  അമ്പത്തിമൂന്നു ശതമാനം ലാഭം! സംഗതി കൊള്ളാമല്ലോ.വിട്ടുമാറാത്ത അമ്പരപ്പോടെയാണ് ഞങ്ങൾ അന്ന്  പിരിഞ്ഞത്.ഇങ്ങനെയും ഓഹരികൾ കുതിക്കുമോ,ഒറ്റ ദിവസം കൊണ്ട്?ആറു മാസം കൊണ്ടു,മൂന്നു മടങ്ങു വർധനവുണ്ടാകുന്നതാണ് പിന്നീട് കണ്ടത്. " ഭയങ്കര ഫണ്ടമെന്റലാണ്..ഇതിനെ പിടിച്ചാ  കിട്ടൂല്ലാ " ബ്രാഞ്ച് മാനേജർ അന്ന് പറഞ്ഞത് ഓർമയുണ്ട്. ഈ ഫണ്ടമെന്റല് അസാമാന്യ സംഭവം തന്നെ.തലയും കുത്തി ഇരുന്നാണേലും പഠിച്ചിട്ടു  തന്നെ ബാക്കി കാര്യം.കിട്ടുന്ന വരുമാനത്തിൽ ഭേദപ്പെട്ട തുക ഞാൻ ഓഹരി പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കും ഒക്കെയായി ചിലവഴിച്ചു വരികയാണ്.സാധിക്കുന്ന ട്രെയിനിങ്ങുകളൊക്കെ പങ്കെടുക്കാൻ പോകും. "ഈ കൊച്ചു ചെറുക്കന് ഗള്ഫിലെങ്ങാനും പൊയ്ക്കൂടേ?"ആരോ ചോദിച്ചു. "ഈ ജോലി തന്നെ വലിയ സന്തോഷം.." ഞാൻ പറഞ...